വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: വിമാനത്തിനകത്തെ ശുചിമുറിയിൽ പുകവലിച്ച യുവാവിനെതിരെ കേസെടുത്തു. കൊൽക്കത്ത-ന്യൂഡൽഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. അനില്‍ മീണ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മാർച്ച് നാലിനാണ് കൊല്‍ക്കൊത്തയിൽ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തിൽ അനില്‍ സഞ്ചരിച്ചത്. വിമാനത്തിലെ ശുചിമുറിയിലേക്ക് അനിൽ കയറിയ ശേഷം അകത്ത് നിന്ന് അലാറം മുഴങ്ങുകയായിരുന്നു. ഇത് കേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് അനിൽ പുകവലിച്ചെന്ന് മനസ്സിലാകുന്നത്.

ചോദ്യം ചെയ്യലിൽ താൻ ഒരു സ്ഥിരം പുകവലിക്കാരൻ ആണെന്ന് ഇയാൾ വെളിപ്പെടുത്തി. സംഭവം ഡൽഹി എ.ടി.സിയെ അറിയിക്കുകയും വിമാനം ഐ.ജി.ഐ എയർപോർട്ടിൽ ഇറങ്ങിയ ഉടൻ യാത്രക്കാരനെ ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു. ഞായറാഴ്ച, ന്യൂയോർക്ക്-ന്യൂഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ വിദ്യാർഥിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. സംഭവസമയത്ത് വിദ്യാർഥി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Man booked for smoking in Air India Kolkata-Delhi flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.