നാഗ്പൂർ: ആശുപത്രിയിൽ കിടക്ക ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വയോധികനിൽനിന്ന് 20000 രൂപ തട്ടിയതായി പരാതി. കൊറോണ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗബാധിതയായ ഭാര്യക്കുവേണ്ടി ആശുപത്രിയിൽ ബെഡ് തേടിയയാളിൽനിന്നാണ് പണം തട്ടിയത്.
അമരേന്ദ്ര നാരായൺസിങ് (65) ആണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിെൻറ ഭാര്യ കോവിഡ് ബാധിതയായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ആശങ്കാജനകമായതിനെ തുടർന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നാരായൺ സിങ്ങിെൻറ ആലോചന. ബന്ധുക്കളിൽ ഒരാളാണ് ആശുപത്രിയിൽ പ്രവേശനത്തിന് സഹായിക്കുന്നയാളാണെന്ന് പരിചയപ്പെടുത്തി രാഹുൽ കുമാർ എന്നയാളുടെ നമ്പർ നൽകിയത്.
ഫോണിൽ ഇയാളെ ബന്ധപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ ബെഡ് ബുക്ക് ചെയ്യാൻ 20000 രൂപ അക്കൗണ്ടിൽ ഇടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആ പണം ട്രാൻസ്ഫർ ചെയ്ത ശേഷം കൂടുതൽ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ നാരായൺ സിങ് ആശുപത്രിയിലേക്ക് വിളിച്ചന്വേഷിച്ചപ്പോൾ അങ്ങനെയൊരാളുമായി അവർക്ക് ബന്ധമില്ലെന്നും ബെഡ് ബുക്ക് ചെയ്തിട്ടില്ലെന്നും വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.