ചണ്ഡീഗഢ്: ഹരിയാനയിലെ നിശ ക്ലബിനു പുറത്ത് ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമി സംഭവത്തിനു ശേഷം കടന്നു കളഞ്ഞു. പാഞ്ച്കുള നഗരത്തിലെ കോകോ കഫേ ലോഞ്ചിനു സമീപമാണ്പുലർച്ചെ 4.30നാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ലുധിയാനയിലെ മൊഹിത് ആണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി ദൃശ്യങ്ങളും ജീവനക്കാര മൊഴിയും പരിശോധിച്ചാണ് പൊലീസ് വെടിവെപ്പിനെ കുറിച്ച് നിഗമനത്തിലെത്തിയത്.
സ്ത്രീയടക്കം മൂന്നുപേർക്കൊപ്പമാണ് മൊഹിത് ക്ലബിലെത്തിയത്. അജ്ഞാതനായ ഒരാൾക്കു നേരെയാണ് മൊഹിത് ആദ്യം വെടിവെച്ചത്.
നിശ ക്ലബിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ കാവൽക്കാരനും വെടിയേറ്റു. ആക്രമിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി ഹരിയാന സെക്ടർ 5 പൊലീസ് അറിയിച്ചു. ഒരു മണിവരെയാണ് നിശ ക്ലബിന്റെ പ്രവർത്തന സമയം. സമയം കഴിഞ്ഞിട്ടും ക്ലബ് തുറന്നതിന് ഉടമക്കെതിരെയും 188വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. ആക്രമിയെ പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.