ജയ്പൂർ: മകനായി വാങ്ങി നൽകിയ കാരംബോർഡ് സ്വീകരിക്കാതിരുന്ന യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി പരാതി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂനിഷയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മകന് കൊടുക്കാനായി ഭര്‍ത്താവ് ഷക്കീൽ അഹമ്മദ് നല്‍കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മുത്തലാഖ് ചൊല്ലുന്നതില്‍ എത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഗാർഹിക പീഡനത്തെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം കഴിയുകയാണിവർ. ഷക്കീലിനെതിരെ ഇവർ ഗാര്‍ഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ കേസിലെ വിചാരണക്കായി ഇരുവരും കോടതിയിലെത്തിയപ്പോഴാണ് മകനായി ഷക്കീല്‍ അഹമ്മദ് കാരംബോർഡ് സമ്മാനിച്ചത്. എന്നാൽ ഇത് വാങ്ങാൻ ഷബ്രൂനിഷ വിസമ്മതിച്ചതോടെ ഷക്കീല്‍ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് അന്താ പൊലീസ് സ്‌റ്റേഷൻ ഓഫീസർ രൂപ സിങ് പറഞ്ഞു.
ഷക്കീലിനെതിരേ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരാതി അന്വേഷിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.