വാക്കുതർക്കം: മകൻ 94 വയസുള്ള അമ്മയെ തീകൊളുത്തി കൊന്നു

ഭുപനേശ്വർ: ഒഡീഷയിൽ അമ്മയുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ഒഡീഷയിലെ കാന്തമ്മൽ ജില്ലയിലായിരുന്നു സംഭവം. ബഡിമുണ്ട സ്വദേശിനിയായ മഞ്ജുള നായക് (94) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സമീർ കുമാർ നായകിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൂന്ന് വർഷമായി ജയിലിലായിരുന്ന സമീർ ഒരാഴ്ച മുമ്പാണ് ജയിൽമോചിതനായത്. വീട്ടിലെത്തിയതിന് പിന്നാലെ അമ്മ മഞ്ജുളയുമായി സമീർ തർക്കമുണ്ടായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ പ്രതി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നാലെ തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയുമായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ അന്വഷണം പുരോഗമിക്കുകയാണ്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Man killed his 94 year old mother over quarrel, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.