തെലങ്കാന: റിട്ടയർമെൻറ് ഫണ്ടിെൻറ പങ്ക് നൽകാത്തതിൽ പ്രതിഷേധിച്ച് മകൻ പിതാവിനെ ഇരുമ്പു വടികൊണ്ട് അടിച്ചുകൊന്നു. ജല വകുപ്പിൽ ജോലി ചെയ്തിരുന്ന കൃഷ്ണ എന്നയാളെയാണ് മകൻ വകവരുത്തിയത്. 2017 ജൂണിൽ ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹത്തിെൻറ കയ്യിൽ റിട്ടയർമെൻറ് ഫണ്ടായി ആറ് ലക്ഷം രൂപയുണ്ടായിരുന്നു.
22 കാരനായ മകൻ തരുൺ ഇൗ പണം വീതം വെച്ച് തരാനാവശ്യപ്പെട്ടിരുന്നു. കൂടാതെ കൃഷ്ണയുടെ പേരിലുള്ള വസ്തു വിറ്റതിെൻറ പത്ത് ലക്ഷം രൂപയും കയ്യിലുണ്ടായിരുന്നു. രണ്ട് ലക്ഷം കയ്യിൽ വെച്ച് ബാക്കി പണം കൃഷ്ണ മക്കൾക്ക് വീതം വെച്ച് നൽകി. എന്നാൽ മാസങ്ങൾക്ക് ശേഷം ബാക്കി തുകയും ആവശ്യപ്പെട്ട് തരുൺ പ്രശ്നമുണ്ടാക്കുകയായിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതോടെ വടികൊണ്ട് പിതാവ് ക്രൂരമായി ആക്രമിക്കുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പിതാവിനെ ആക്രമിച്ച് പണം കൈക്കലാക്കാൻ രണ്ട് പെൺമക്കളാണ് തരുണിനെ ഉപദേശിച്ചതെന്ന് പൊലീസ് അറിയിച്ചു. സെക്ഷൻ 302 പ്രകാരം കൊലക്കുറ്റത്തിന് മൂന്ന് മക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.