വണ്ടിനിറയെ വാഴപ്പഴങ്ങളുമായി വരുന്ന ആളെ സ്വപ്നം കാണാത്ത കുരങ്ങന്മാരുണ്ടാകുമോ. കുരങ്ങൻ സ്വപ്നം കാണുമോ എന്ന അരസികൻ ചോദ്യം തൽക്കാലം നമ്മുക്ക് മറക്കാം. എന്തായാലും കുരങ്ങുകൾ വാഴപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്നത് അറിയപ്പെടുന്ന വസ്തുതയാണല്ലോ. ഇനി പറയാൻ പോകുന്നത് കുരങ്ങന്മാർക്ക് സൗജന്യഭക്ഷ്യ മേള സംഘടിപ്പിച്ച ഒരാളെപ്പറ്റിയാണ്. സംഭവം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.
15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരാൾ കാറുമായി നിൽക്കുന്നതാണ് ആദ്യം കാണുന്നത്. അയാളുടെ മുന്നിൽ കുറേ കുരങ്ങന്മാർ തടിച്ചുകൂടിയിട്ടുണ്ട്. തുടർന്ന് അയാൾ കാറിന്റെ ബൂട്ട് തുറക്കുന്നു. അതിൽ വാഴപ്പഴങ്ങൾ അങ്ങിനെ നിറഞ്ഞിരിക്കുകയാണ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, വിശന്നിരിക്കുന്ന കുരങ്ങുകൾ ആർത്തിയോടെ വാഴപ്പഴം കൈക്കലാക്കാൻ തുടങ്ങി. കുരങ്ങുകൾക്കായി മറ്റെന്തോ ഭക്ഷണസാധനവും അയാൾ കരുതിയിരുന്നു. ഇത് വാരി വിതറുന്നതും വിഡിയോയിൽ കാണാം. വീഡിയോ നെറ്റിസൺസിന്റെ മനം കവർന്നു.
Happy Sunday 🍌🍌🍌 🐒🐒🐒 #goodmorning #sundayvibes pic.twitter.com/5urI6pE9lJ
— Creature of God (@mdumar1989) June 12, 2022
'ഹാപ്പി സൺഡേ' എന്ന അടിക്കുറിപ്പോടെ ക്രീച്ചർ ഓഫ് ഗോഡ് എന്ന ട്വിറ്റർ അക്കൗണ്ടാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഏകദേശം 1.5 മില്യൺ കാഴ്‌ചകളും നൂറുകണക്കിന് റീട്വീറ്റുകളും വീഡിയോ നേടിയിട്ടുണ്ട്. വീഡിയോ വൈറലാകുകയും നിരവധിപേർ സദ്യ ഒരുക്കിയയാളെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.