നാലു നില കെട്ടിടത്തിൽനിന്ന് രണ്ട് കുട്ടികളെ പുറത്തേക്കെറിഞ്ഞു; രണ്ടു വയസുകാരന് ദാരുണാന്ത്യം

കൊൽക്കത്ത: രണ്ടു കുട്ടികളെ നാലു നില കെട്ടിടത്തിൽനിന്ന് പുറത്തേക്കെറിഞ്ഞ ഞെട്ടിക്കുന്ന സംഭവത്തിൽ രണ്ടു വയസുകാരന് ദാരുണാന്ത്യം. കൊൽക്കത്തയിലെ ബുർറബസാറിലാണ് സംഭവം. ക്രൂരകൃത്യം ചെയ്ത 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കെട്ടിടത്തിൽ താമസിക്കാരായ ആറും രണ്ടും വയസ്സുള്ള കുട്ടികളെ മധ്യവയസ്കൻ പിടികൂടി താഴേക്ക് എറിയുകയായിരുന്നു. പരിക്കേറ്റ ആറു വയസുകാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കുട്ടികളുടെ പിതാവുമായി  55കാരന് സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Man Throws Children From Roof two Year Old Dies-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.