നാഗ്പൂർ: കൊലപാതകക്കേസിൽ പരോളിലായിരുന്ന പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും ബലാത്സംഗം ചെയ്ത കേസിൽ പിടിയിൽ. ജാരിപട്ക സ്വദേശിയായ ഭരത് ഗോസ്വാമിയാണ് പിടിയിലായത്. 2014ൽ നടന്ന കൊലപാതകക്കേസിൽ പ്രതിയായ ഇയാൾ പരോളിലിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.
ജനുവരി 25നായിരുന്നു നിലവിലെ കേസിന് ആസ്പദമായ സംഭവം. പരോളിലിറങ്ങിയതിന് പിന്നാലെ സുഹൃത്തായ 43കാരിയുടെ വീട്ടിലെത്തിയ ഭരത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ ഇവരുടെ പതിനാലുകാരിയായ മകളെയും പ്രതി ബലാത്സംഗം ചെയ്തു. സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാൽ കുട്ടിയെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.
യുലതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.