പപ്പട പാക്കറ്റിനിടയിൽ ഡോളർ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഡൽഹി എയർപോർട്ടിൽ യാത്രക്കാരൻ പിടിയിൽ

ഡൽഹി: പപ്പട പാക്കറ്റിനിടയിൽ അമേരിക്കൻ ഡോളറുകൾ വെച്ച് കടത്താൻ ശ്രമിച്ച ഇന്ത്യൻ യാത്രക്കാരൻ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ.

ഐജിഐ എയർപോർട്ടിലെ ടെർമിനൽ-മൂന്നിൽ വെച്ച് സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാത്രക്കാരൻ പിടിയിലായത്. ബാങ്കോക്കിലേക്കായിരുന്നു അയാളുടെ യാത്ര. 19,900 ഡോളർ (15.5 ലക്ഷം രൂപ) ഓരോ നോട്ടുകളായി പെട്ടിക്കുള്ളിൽ പപ്പടങ്ങൾക്കും മസാല ബോക്സുകൾക്കും ഇടയിൽ സൂക്ഷിച്ച നിലയിലായിരുന്നു.

15 ലക്ഷത്തിലേറെ രൂപ വരുന്ന വിദേശ കറൻസി കൈവശം വെക്കുന്നതിന് സാധുവായ രേഖകളില്ലാത്തതിനാൽ യാത്രക്കാരനെ സി.​ഐ.എസ്.എഫ്, കസ്റ്റംസ് അധികൃതർക്ക് കൈമാറുകയായിരുന്നു.

ഞായറാഴ്ചയും ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരു ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് 58 ലക്ഷം രൂപയുടെ വിദേശ കറൻസികൾ പിടിച്ചെടുത്തിരുന്നു. 2,62,500 സൗദി റിയാലും 5000 അമേരിക്കൻ ഡോളറുമാണ് പിടികൂടിയത്. 

Tags:    
News Summary - Man With Dollars Worth Rs 15 Lakh, Hidden In Papad Packets, Caught At Delhi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.