ന്യൂഡൽഹി: കൈക്കൂലി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ പൊതുയോഗത്തിൽ വെച്ച് കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മനേക ഗാന്ധി ശകാരിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ബഹേരിയിൽ നടന്ന പൊതുയോഗത്തിനിടെ, കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനോട് രൂക്ഷ ഭാഷയിൽ സംസാരിക്കുന്നതിെൻറ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മനുഷ്യർ പണത്തെ ആശ്രയിച്ചല്ല, പരസ്പര ബഹുമാനത്തിലൂടെയാണ് നിലനിൽക്കേണ്ടത്. നിങ്ങൾ കൈക്കൂലി വാങ്ങി തടിച്ചുകൊഴുക്കുകയാണെന്നും അതിലൂടെ കാര്യപ്രാപ്തി നേടിയെന്ന് കരുതുകയാണെന്നും മനേക ശകാരിച്ചു.
കൈക്കൂലി വാങ്ങുന്നത് നല്ലതായി തോന്നുണ്ടോയെന്നും അങ്ങനെയെങ്കിൽ അത് നെറികേടാണെന്നും മന്ത്രി പൊതുയോഗത്തിനിടെ തുറന്നടിച്ചു.
#WATCH Union Minister Maneka Gandhi rebukes and abuses an official who was being accused of corruption by people at a public meeting in UP's Baheri pic.twitter.com/o6ruXXmCJs
— ANI (@ANI) February 17, 2018
യോഗത്തിനെത്തിയ ജനങ്ങളുടെ പരാതിയെ തുടർന്നാണ് മനേക ഗാന്ധി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി പരസ്യമായി ശകാരിച്ചത്. സോഷ്യൽ മീഡയയിൽ മനേകക്ക് പിന്തുണയുമായി നിരവധി പേർ എത്തി. എന്നാൽ ശരിയായ നടപടിയെടുക്കാതെ പരസ്യശാസന നൽകുന്നതിനെതിരെയും ജനമധ്യത്തിൽ ഉദ്യോഗസ്ഥനെ അപമാനിച്ചതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.