കുഞ്ഞുങ്ങളെ ബലാത്​സംഗം ചെയ്യുന്നവർക്ക്​ വധശിക്ഷ നൽകുന്ന തരത്തിൽ നിയമഭേദഗതി വേണം- മനേക ഗാന്ധി

ന്യൂഡൽഹി: കത്​വയിൽ എട്ടുവയസുകാരി​െയ ക്രൂരമായി ബലാത്​സംഗം ചെയ്​ത്  കൊന്നസംഭവം തന്നെ അഗാധമായി വേദനിപ്പിച്ചുവെന്ന്​ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (പോക്​സോ) ഭേദഗതി ചെയ്യാൻ ശി​ശുക്ഷേമ മന്ത്രാലയം മന്ത്രിസഭയിൽ നിർദേശം വെക്കുമെന്ന്​ മനേക അറിയിച്ചു.

ഇൗ അടുത്ത കാലത്ത്​ ഉണ്ടായ ബലാത്​സംഗക്കേസുകളിൽ ഭൂരിഭാഗവും കുട്ടികൾക്ക്​ നേരെയാണ്​. 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്​സംഗത്തിനിരയാക്കിയാൽ പ്രതിക്ക്​ വധശിക്ഷ ലഭ്യമാക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണം. അതിന്​ മന്ത്രിസഭയിൽ നിർദേശം വെക്കു​ം -മനേക വിഡിയോ സന്ദേശത്തിൽ അറിയിച്ചു. 
 

Tags:    
News Summary - Maneka Gandhi To Ask For Death Penalty For Child Rape - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.