സാനിറ്ററി നാപ്​കിനുകൾ നികുതി രഹിതമാക്കണം - മേനകാഗാന്ധി​

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദവും ജീർണ്ണിക്കുന്നതുമായ സാനിറ്ററി നാപ്കിനുകൾക്ക് ചരക്കു സേവന നികുതിയിൽ 100ശതമാനം കിഴിവ് നൽകണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് നൽകിയ കത്തിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ചരക്കു സേവന നികുതിയിൽ നിന്ന് സാനിറ്ററി പാഡുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലോക് സഭാ എം.പി സുഷ്മിത ദേവി​െൻറ നേതൃത്വത്തിൽ change.org എന്ന സംഘടനയിലൂടെ മേനകാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ഇതി​െൻറ അടുത്ത ദിവസമാണ് ജെയ്റ്റ്ലിയോട് മന്ത്രിയും ഇൗ ആവശ്യമുന്നയിച്ചത്.

2.1 ലക്ഷം പേരാണ് change.orgയുടെ അപേക്ഷയിൽ ഒപ്പുവച്ചിരിക്കുന്നത്. സാനിറ്ററി നാപ്കിനുകൾ എല്ലാ സ്ത്രീകൾക്കും അത്യന്താപേക്ഷിതമായതിനാൽ കോണ്ടത്തെയും ഗർഭനിരോധന ഉപാധികളെയും പോലെ ഇവയും നികുതി രഹിതമാക്കണമെന്നാണ് സുഷ്മിത ദേവ് ആവശ്യെപ്പട്ടിരുന്നത്. 

Tags:    
News Summary - Maneka Gandhi Asks Jaitley to Make Sanitary Napkins Tax Free Under GST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.