ന്യൂഡൽഹി: പാർലമെൻറ് സമ്മേളനം തുടങ്ങാൻ 10 ദിവസം മാത്രം ശേഷിക്കേ ലോക്സഭ സ്പീക്കർ, െഡപ്യൂട്ടി സ്പീക്കർ എന്നിവരെ നിശ്ചയിക്കുന്നത് സംബന്ധിച്ച സസ്പെൻസ് മുറുകുന്നു . സീനിയോറിറ്റി പ്രകാരം സ്പീക്കറാകേണ്ട മേനക ഗാന്ധിയെ ബി.ജെ.പിക്ക് താൽപര്യമില്ല.
ദീർഘകാലമായി എൻ.ഡി.എ സഖ്യകക്ഷിയായ തങ്ങൾക്ക് െഡപ്യൂട്ടി സ്പീക്കർ സ്ഥാനം സ്വാഭാവികമായും ലഭിക്കണമെന്ന് ശിവസേന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മേനക ഗാന്ധി എട്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ബി.ജെ.പി നേതൃത്വത്തിെൻറ വിശ്വസ്തതയല്ല. മധ്യപ്രദേശിൽനിന്നുള്ള വീരേന്ദ്രകുമാർ ഏഴുതവണ എം.പിയായിട്ടുണ്ട്. ഇത്തവണ മന്ത്രിയാക്കിയിട്ടില്ല. എസ്.എസ്. അഹ്ലുവാലിയയുടേതാണ് അടുത്ത ഉൗഴം. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ രാഷ്ട്രീയത്തിനിടയിൽ അഹ്ലുവാലിയ രാജ്യസഭയിൽ നാലുവട്ടവും ലോക്സഭയിൽ രണ്ടുതവണയും എത്തി. കൃഷിമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ട രാധാമോഹൻ സിങ് ആറുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വാജ്പേയി നയിച്ച സഖ്യസർക്കാറിെൻറ കാലത്ത് ശിവസേനക്ക് സ്പീക്കർ പദവിതന്നെ നൽകിയിട്ടുണ്ട്. എന്നാൽ, ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടിയ കഴിഞ്ഞസഭയിൽ െഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുപോലും പരിഗണിച്ചില്ല. എന്നാൽ, ഇക്കുറി സ്വാഭാവിക അവകാശികളാണ് തങ്ങളെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞതവണ എ.െഎ.എ.ഡി.എം.കെയുടെ എം. തമ്പിദുെരെയായിരുന്നു െഡപ്യൂട്ടി സ്പീക്കർ. പ്രതിപക്ഷത്തുനിന്നൊരാളെ െഡപ്യൂട്ടി സ്പീക്കറാക്കുന്ന മുൻകാല കീഴ്വഴക്കം ഇക്കുറിയും പാലിക്കപ്പെടാൻ ഇടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.