മാസ്​ക്​ ഭൂമിക്ക്​ ഭാരമാകില്ല; പ്രകൃതി സൗഹാർദ മാസ്​കുമായി സാമൂഹിക പ്രവർത്തകൻ

മംഗളൂരു: കോവിഡ്​ മഹാമാരി പടർന്നുപിടിച്ച 2020 തുടക്കം മുതൽ മാസ്​ക്​ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത അവശ്യവസ്​തുവായി. എന്നാൽ ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്​കുകൾ രോഗവ്യാപനത്തിന്​ ഇടയാക്കുന്നതിനൊപ്പം ഭൂമിക്ക്​ ഭാരമാകാനും തുടങ്ങി.

മാസ്​കും പ്രകൃതി സൗഹാർദമാക്കാമെന്ന്​ തെളിയിക്കുകയാണ്​ ഇപ്പോൾ ബംഗളൂരു സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ. നിതിൻ വാസാണ്​ പ്രകൃതിയോട്​ ഇണങ്ങുന്ന മാസ്​കിന്‍റെ നിർമാതാവ്​. പൂർണമായും​ കോട്ടൺ ഉപയോഗിച്ച്​ നിർമിച്ചിരിക്കുന്ന മാസ്​കിൽ വിത്തുകൾ ഉൾക്കൊള്ളിച്ചിരിക്കുകയാണ്​ ഇദ്ദേഹം.

ഒറ്റത്തവണ ഉപയോഗത്തിന്​ ശേഷം ഈ മാസ്​ക്​ മണ്ണിൽ കുഴിച്ചിട്ടാൽ മതി. മാസ്​ക്​ എളുപ്പത്തിൽ മണ്ണിനോട്​ ചേരുകയും അതിലെ വിത്തുകൾ മുളച്ചുവരികയും ചെയ്യും. തുളസി, തക്കാളി തുടങ്ങിയവയു​െട വിത്തുകളാണ്​ ഇവയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും നിതിൻ വാസ്​ പറയുന്നു. ​ 

Full View


Tags:    
News Summary - Mangaluru activist designs eco-friendly masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.