അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ ഇനി പശ്ചിമ ബംഗാളിലോ ബംഗ്ലാദേശിലോ കേരളത്തിലോ അഭയം തേടുന്നതായിരിക്കും നല്ലതെന്ന് ബി.ജെ.പി നേതാവ് ഹിമാന്ത ബിശ്വ ശർമ. 25 വർഷമായി സി.പി.എം ഭരിക്കുന്ന ത്രിപുരയിൽ ഭരണം പിടിച്ചെടുത്ത ശേഷം പ്രതികരിക്കവെയാണ് ബി.ജെ.പി നേതാവ് വിവാദ പ്രസ്താവന നടത്തിയത്. 1998 മുതൽ മണിക് സർക്കാറിെൻറ നേതൃത്വത്തിലുള്ള സർക്കാറാണ് ത്രിപുര ഭരിക്കുന്നത്.
മണിക് സർക്കാറിെൻറ മുന്നിൽ മൂന്ന് വഴികളാണുള്ളത്. ഇപ്പോഴും സി.പി.എമ്മിെൻറ ചെറിയ സാന്നിധ്യമെങ്കിലുമുള്ള പശ്ചിമ ബംഗാളിലേക്ക് അദ്ദേഹത്തിന് പോകാം. പാർട്ടി ഭരണത്തിലിരിക്കുന്ന, ഇനിയും മൂന്നു വർഷം കൂടി ഭരിക്കാൻ ബാക്കിയുള്ള കേരളത്തിലേക്ക് പോകാം. അല്ലെങ്കിൽ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് പോകാം- ശർമ പറഞ്ഞു.
മണിക് സർക്കാറിെൻറ മണ്ഡലമായ ധൻപൂരിൽ റാലിക്കിടെ ക്രമസമാധാന തകർച്ചയിലും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിലും സർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ശർമ. ത്രിപുര മുഖ്യമന്ത്രി ബംഗ്ലാദേശിലേക്ക് പോകണമെന്ന ശർമയുെട പ്രസ്താവന വിവാദമാവുകയും ചെയ്തു.
ത്രിപുരയിൽ ബി.ജെ.പി തനിച്ച് 34 സീറ്റുകൾ നേടിയപ്പോൾ സി.പി.എം 18 സീറ്റുകളിലേക്ക് ഒതുങ്ങി. 60 നിയമസഭാ സീറ്റുകളുള്ള ത്രിപുരയിൽ സർക്കാർ രൂപീകരിക്കാൻ 31 സീറ്റുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.