അഗർത്തല: അധികാരത്തോടൊപ്പം ഒൗദ്യോഗിക വസതികൂടി നഷ്ടമായ ത്രിപുര മുൻ മുഖ്യമന്ത്രിക്ക് ഇനി അഭയം പാർട്ടി ഒാഫിസ്. സി.പി.എം സംസ്ഥാന കമ്മിറ്റി ഒാഫിസിനുമുകളിലെ ഒറ്റ മുറിയിലാണ് മണിക് സർക്കാറും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയും താമസിക്കുക. ഇവർക്ക് മക്കളില്ല. നിയമസഭാംഗമാണെങ്കിലും എം.എൽ.എ ഹോസ്റ്റലിലെ താമസം വേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
എന്നാൽ, പുതിയ സർക്കാർ അദ്ദേഹത്തിന് ക്വാർേട്ടഴ്സ് നൽകുകയാണെങ്കിൽ അങ്ങോട്ട് മാറുമെന്ന് സി.പി.എം ഒാഫിസ് സെക്രട്ടറി ഹരിപദ ദാസ് പറഞ്ഞു. പ്രതിപക്ഷനേതാവാകുന്ന മണിക് സർക്കാറിന് കാബിനറ്റ് മന്ത്രിയുടെ പദവിയുണ്ടാകും. 20 വർഷം മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാറിന് സ്വന്തം വീടും സ്ഥലവുമില്ല. പൈതൃകമായി ലഭിച്ച സ്വത്ത് സഹോദരിക്ക് കൈമാറിയിരുന്നു. ഭാര്യക്ക് സ്ഥലമുെണ്ടങ്കിലും അത് ഒരു ബിൽഡറുമായി തർക്കത്തിൽപെട്ട് കിടക്കുകയാണ്. ഒൗദ്യോഗിക വസതിയായ മാർക്സ്- ഏംഗൽസ് സരണിയിലായിരുന്നു താമസം.
ഇതിന് 500 മീറ്റർ അടുത്താണ് പാർട്ടി ഒാഫിസ്. രണ്ടുമുറികളുള്ള ഒാഫിസ് െഗസ്റ്റ് ഹൗസിലെ ഒരു മുറിയിൽ മണിക് സർക്കാറും ഭാര്യയും താമസം തുടങ്ങി. പരിമിത സൗകര്യങ്ങളാണ് ഒാഫിസിലുള്ളതെന്നും പാർട്ടി നേതാക്കൾ ലളിത ജീവിതം നയിക്കുന്നവരാണെന്നും സംസ്ഥാന സെക്രട്ടറി ബിജൻ ധർ പറഞ്ഞു. പാർട്ടി ഒാഫിസിലുണ്ടാക്കുന്ന ഭക്ഷണമായിരിക്കും ഇരുവരും കഴിക്കുകയെന്ന് ഹരിപദ ദാസ് പറഞ്ഞു.
തെൻറ പുസ്തകങ്ങളും സീഡികളും മണിക് സർക്കാർ ഇവിടേക്കുമാറ്റി. മാർക്സിസ്റ്റ് സാഹിത്യവും പുസ്തകങ്ങളും പാർട്ടി വായനശാലക്ക് നൽകും. കേന്ദ്ര സർക്കാർ സർവിസിൽനിന്ന് വിരമിച്ചയാളാണ് പാഞ്ചാലി ഭട്ടാചാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.