മണിപ്പൂർ സംഘർഷം മിസോറമിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും -അൽഫോൺസ് കണ്ണന്താനം

ന്യൂഡൽഹി: മണിപ്പൂർ സംഘർഷം മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് അൽഫോൺസ് കണ്ണന്താനം. ഗോത്ര വിഭാഗങ്ങളുള്ള സംസ്ഥാനമായതിനാൽ പ്രത്യാഘാതം ഉണ്ടാകും. സൗജന്യ വാഗ്ദാനങ്ങൾ പ്രതിപക്ഷത്തിന്‍റെ സാധ്യത വർധിപ്പിക്കുമെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.

40 അംഗ മിസോറാം നിയമസഭയിലേക്ക് നവംബർ ഏഴിനാണ് തെരഞ്ഞെടുപ്പ് നടക്കുക. മിസോറമിൽ 8.52 ലക്ഷമാണ് ആകെ വോട്ടർമാർ. വോട്ടെടുപ്പ് ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.

ബി.ജെ.പി അപ്രസക്തമായ മിസോറമിൽ ഭരണകക്ഷിയോട് എതിരിടാനുള്ള മുഖ്യ പ്രതിപക്ഷ കക്ഷി കോൺഗ്രസ് ആണ്. വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറമിൽ 2018ൽ മിസോ നാഷനൽ ഫ്രണ്ട് 27 സീറ്റുകൾ നേടി ഭരണത്തിലേറിയപ്പോൾ കോൺഗ്രസിന് മൂന്ന് സീറ്റുകളേ ലഭിച്ചുള്ളൂ.

Tags:    
News Summary - Manipur conflict will be a setback for BJP in Mizoram Assembly Election - Alphonse Kannanthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.