ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യം മുഴുവൻ നാണക്കേട് കൊണ്ട് തലകുനിക്കേണ്ട സംഭവമാണ് മണിപ്പൂരിലുണ്ടായതെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ഗൗരവമുള്ളതും സെൻസിറ്റീവായതുമായ വിഷയമാണ് മണിപ്പൂരിലേതെന്ന് നിർമല പറഞ്ഞു. കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളും മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്നുണ്ട്. പ്രതികളെ പിടിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും നിർമല പറഞ്ഞു.
ഒരു സ്ത്രീക്കെതിരെയും നടക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിലുണ്ടായതെന്ന് ബി.ജെ.പി എം.പി ഹേമമാലിനി പറഞ്ഞു. പാർലമെന്റിൽ ഇതുസംബന്ധിച്ച് ചർച്ച നടക്കും. പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ഹേമമാലിനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.