മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: ദേശീയ വനിത കമീഷന് ഒരു മാസം മുമ്പ് തന്നെ പരാതി ലഭിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് ദേശീയ വനിത കമീഷണന് ജൂണിൽ തന്നെ പരാതി ലഭിച്ചെന്ന് സൂചന. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ കുറിച്ച് വനിത കമീഷന് ഒരു മാസം മുമ്പ് തന്നെ അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ, സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോൾ മാത്രമാണ് ഇക്കാര്യത്തിൽ പൊലീസ് നടപടിയുണ്ടായത്. വിഡിയോ പുറത്ത് വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് ജൂൺ 12ന് തന്നെ ഇക്കാര്യം വനിത കമീഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നാണ് വാർത്തകൾ. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മണിപ്പൂരിൽ നടന്ന മൂന്ന് ലൈംഗികാതിക്രമ കേസുകളെ കുറിച്ചാണ് വനിത കമീഷന് പരാതി ലഭിച്ചത്. ഇതിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവവും ഉൾപ്പെട്ടിരുന്നു.

മണിപ്പൂരിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ ​അസോസിയേഷനും ചേർന്നാണ് പരാതി നൽകിയത്. എന്നാൽ, ഒരു പ്രതികരണവും വനിത കമീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. അതേസമയം, മണിപ്പൂരിലെ ലൈംഗികാതിക്രമ കേസുകൾ സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കാനായി ഇത് സംസ്ഥാന ഭരണകൂടത്തിന് കൈമാറിയെന്നുമാണ് വനിത കമീഷൻ അധ്യക്ഷ രേഖ ശർമ്മയുടെ വിശദീകരണം. എന്നാൽ, സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്നാണ് രേഖ ശർമ്മ പറയുന്നത്. 


Tags:    
News Summary - Manipur women being paraded naked was reported to women's panel over a month ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.