മുംബൈ: പ്രശസ്ത ഹിന്ദി ചലച്ചിത്ര പിന്നണി ഗായകൻ ഷാൻ എന്നറിയപ്പെടുന്ന ശന്തനു മുഖർജി താമസിക്കുന്ന മുംബൈ ബാന്ദ്ര വെസ്റ്റിലെ ഫോർച്യൂൺ എൻക്ലേവിന്റെ ഏഴാം നിലയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം.
കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവസമയത്ത് ഗായകൻ സ്ഥലത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട 80 വയസ്സുള്ള സ്ത്രീയെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ ഐ.സി.യുവിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പുലർച്ചെ 1.45ഓടെയാണ് അഗ്നിശമന സേനക്ക് വിവരം ലഭിച്ചത്. തീ അണയ്ക്കാനും താമസക്കാരെ ഒഴിപ്പിക്കാനും അഗ്നിശമനസേനയുടെ 10 വാഹനങ്ങൾ സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസും ഫയർഫോഴ്‌സും വിശദമായ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.