മനീഷ് സിസോദിയയെ സി.ബി.ഐയെ കോടതിയിൽ ഹാജരാക്കി

ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ സി.​ബി.ഐ കോടതിയിൽ ഹാജരാക്കി. മനീസ് സിസോദിയക്ക് ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും. സിസോദിയയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെടും. എന്നാൽ തന്നെ കൂടുതൽ കാലം സി.ബി.ഐയുടെ കസ്റ്റഡിയിൽ വിടരുതെന്ന് സിസോദിയ അഭ്യഥിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് മദ്യനയ അഴിമതിക്കേസിൽ സിസോദിയയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിനു പിന്നാലെ അദ്ദേഹം മന്ത്രിസഭ ചുമതല ഒഴിയുകയും ചെയ്തു. ആകെ 18 വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

സിസോദിയക്ക് ജാമ്യം നിഷേധിച്ച സി.ബി.ഐ കോടതി അദ്ദേഹത്തെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മാർച്ച് നാലിന് ഉച്ചക്ക് രണ്ടുമണിക്ക് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.   

Tags:    
News Summary - Manish Sisodia produced in CBI court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.