മനീഷ് സിസോദിയ തിഹാർ ജയിലിലേക്ക്​; മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യ നയ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയയെ തിഹാർ ജയിലിലേക്ക് അയക്കാൻ ഉത്തരവ്. മാർച്ച് 20 വരെ സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് ഡൽഹി പ്ര​ത്യേക കോടതിയുടെ വിധി. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെ സിസോദിയയെ ഇന്ന് ഉച്ചക്കു ശേഷം കോടതിയിൽ ഹാജരാക്കിയിരുന്നു.

കേസുമായി ബന്ധ​പ്പെട്ട് ഫെബ്രുവരി 26നാണ് ഇദ്ദേഹ​ത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം ഇദ്ദേഹത്തെ അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി. അത് അവസാനിച്ചിരിക്കെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു.  

Full View


Tags:    
News Summary - Manish Sisodia sent to judicial custody till March 20 in liquor policy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.