ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ മൂന്നുവരെ നീട്ടി. മാർച്ച് ഏഴിന് സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇത് തിങ്കളാഴ്ച അവസാനിച്ചതോടെ 14 ദിവസം കൂടി ഡൽഹി സി.ബി.ഐ കോടതി നീട്ടുകയായിരുന്നു.
നിലവിൽ സിസോദിയ അഞ്ചു ദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലാണ്. ഇ.ഡി കസ്റ്റഡി ബുധനാഴ്ച അവസാനിക്കും. മദ്യനയവുമായി ബന്ധപ്പെട്ട കേസിനു പുറമെ സിസോദിയക്കെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസം പുതിയൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി സർക്കാർ 2016ൽ പ്രവർത്തനമാരംഭിച്ച ഫീഡ്ബാക്ക് യൂനിറ്റിന് (എഫ്.ബി.യു) അനുവദിച്ച ഫണ്ടിൽ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് പുതിയ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.