ന്യൂഡൽഹി: പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷക്കും ഫണ്ട് അനുവദിക്കുന്നത് 15ാം ധനകാര്യ കമീഷെൻറ പരിഗണനവിഷയമാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിർശിച്ച് മുൻ പ്രധാനമന്ത ്രി മൻമോഹൻ സിങ്.
ധനകാര്യ കമീഷെൻറ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് മ ുഖ്യമന്ത്രിമാരുടെ േയാഗം വിളിച്ച് അവരുടെ ഭാഗം കേൾക്കാൻ മോദി സർക്കാർ തയാറാകണം. ഇല്ലെങ്കിൽ സംസ്ഥാനങ്ങളുടെ വിഹിതം തട്ടിയെടുക്കുകയാണെന്ന് അവർ കരുതുമെന്നും മൻമോഹൻ സിങ് പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക് സേഷൻ ശനിയാഴ്ച ഡൽഹിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ നിന്നാണ് ധനകാര്യ കമീഷന് അധികാരം കൈവരുന്നത്. അതിനാൽ കമീഷെൻറ അധിക പരാമർശ വിഷയങ്ങൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. നികുതി വരുമാനത്തിെൻറ നീതിപൂർവകമായ വിതരണം അനിവാര്യമാണ്. വിഭവങ്ങളുടെ പങ്കുെവക്കലും ഇതിെൻറ ഭാഗമാകണം. സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. ഏകപക്ഷീയത ഫെഡറൽ നയത്തിനോ സഹകരണ നയത്തിനോ ചേർന്നതെല്ലന്നും മൻമോഹൻ സിങ് വ്യക്തമാക്കി. പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷക്കും ഫണ്ട് അനുവദിക്കുന്നത് 15ാം ധനകാര്യ കമീഷെൻറ പരിഗണനവിഷയമായി നല്കിയ കേന്ദ്ര നടപടി സംസ്ഥാനങ്ങളുടെ വിഹിതം കുറക്കാനുള്ള തന്ത്രത്തിെൻറ ഭാഗമാണെന്ന് തോമസ് െഎസക് കുറ്റപ്പെടുത്തി.
കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാൻ ധനകാര്യ കമീഷനെ ഉപയോഗിക്കുകയാണ്. ഭരണഘടനയുടെ 270ാം വകുപ്പ് പ്രകാരം പങ്കുവക്കേണ്ട നികുതികളില്‍, ഈ നികുതികള്‍ പിരിക്കാനുള്ള ചെലവ്, സെസ്, സര്‍ചാര്‍ജ് എന്നിവ ഒഴിച്ചുള്ളവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഇടയില്‍ പങ്കുെവക്കേണ്ടതാണ്. മറ്റൊരാവശ്യത്തിന് പങ്കുെവക്കാനാകില്ല. പ്രതിരോധാവശ്യത്തിന് വേണമെങ്കില്‍ കേന്ദ്ര വിഹിതത്തില്‍നിന്ന് പങ്കുെവക്കാന്‍ കമീഷന് ശിപാര്‍ശ ചെയ്യാം. ഇതിനു വിരുദ്ധമായ നടപടിയുണ്ടാകുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും തോമസ് െഎസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.