ന്യൂഡൽഹി: രാജ്യത്ത് നില നിൽക്കുന്ന ബാങ്കിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ധനമന്ത്രി നിർമലാ സീതാരാമെൻറ ആ രോപണങ്ങൾക്ക് മറുപടിയുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രതിസന്ധിക്ക് പരിഹാരം കാണാതെ അതിെൻറ ഉത്തരവ ാദിത്തം എതിരാളികളുടെ തലയിൽ കെട്ടിവെക്കാനാണ് നിർമല ശ്രമിക്കുന്നതെന്ന് മൻമോഹൻ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇനിയും സർക്കാറിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് ഗുണകരമാവുന്ന നയങ്ങൾ രൂപീകരിക്കാൻ ബി.ജെ.പി സർക്കാറിന് മടിയുണ്ട്. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും കാണാൻ സർക്കാറിന് സാധിച്ചിട്ടില്ല. വ്യവസായങ്ങൾ വളരാൻ അവസരം നൽകുകയാണ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം.സി ബാങ്കിലെ നിക്ഷേപകർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്ന് മൻമോഹൻ കൂട്ടിച്ചേർത്തു. രാജ്യത്ത് ഇന്ന് നില നിൽക്കുന്ന ബാങ്കിങ് പ്രതിസന്ധിക്ക് കാരണം മൻമോഹനും രഘുറാം രാജനുമാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.