ന്യൂഡൽഹി: ഐ.കെ. ഗുജ്റാളിെൻറ വാക്കു കേൾക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹ റാവു തയാറായിരുന്നെങ്കിൽ 1984ലെ സിഖ്വിരുദ്ധ കലാപം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിങ്.
1984ൽ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനു പിന്നാലെ ഡൽഹിയിൽ നടന്ന സിഖ്വിരുദ്ധ കലാപത്തിൽ 3000ൽപരം പേരാണ് വധിക്കപ്പെട്ടത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു നരസിംഹ റാവു. ഇന്ദിര വധിക്കപ്പെട്ട ദിവസം വൈകീട്ട് ഐ.കെ. ഗുജ്റാൾ റാവുവിനെ കണ്ട് അടിയന്തരമായി ഡൽഹിയിൽ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് മൻമോഹൻ സിങ് പറഞ്ഞു. അത്രക്കും ഗുരുതരമാണ് സാഹചര്യങ്ങൾ എന്ന് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. ഉപദേശം കേൾക്കാൻ റാവു തയാറായിരുന്നെങ്കിൽ കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നു.
മുൻപ്രധാനമന്ത്രി ഐ.കെ. ഗുജ്റാലിെൻറ 100ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മൻമോഹൻ സിങ്ങിെൻറ പ്രതികരണം. ഐ.കെ ഗുജ്റാൾ നയിച്ച ഐക്യമുന്നണി സർക്കാറിനുള്ള പിന്തുണ 1998ൽ കോൺഗ്രസ് പിൻവലിച്ചതിലുള്ള ഖേദം മുൻരാഷ്ട്രപതി പ്രണബ് മുഖർജി തെൻറ പ്രസംഗത്തിൽ പ്രകടിപ്പിച്ചു. ആ തീരുമാനമാണ് ബി.ജെ.പിയെ അധികാരത്തിൽ കൊണ്ടുവരുന്നതിന് വഴിയൊരുക്കിയത്.
‘ഐക്യമുന്നണി സർക്കാറിെൻറ ശിൽപികൾ പലരും ഇവിടെ ഇരിപ്പുണ്ട്. സീതാറാം യെച്ചൂരി സദസ്സിലുണ്ട്. അദ്ദേഹത്തിന് അക്കാലത്ത് രോഷാകുലരായ ജനക്കൂട്ടത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. സഖ്യസർക്കാറിനെ താഴെയിറക്കാൻ കളിച്ചുവെന്ന ആരോപണം അദ്ദേഹം നേരിട്ടിട്ടുണ്ട്. പിന്തുണ പിൻവലിച്ചില്ലായിരുന്നെങ്കിൽ 1998ൽ ബി.ജെ.പി അധികാരത്തിൽ വരില്ലായിരുന്നു. അഞ്ചു വർഷം കോൺഗ്രസ് പിന്തുണയോടെ ഐക്യമുന്നണി സർക്കാർ ഭരിച്ചേനെ’ -മുഖർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.