പാകിസ്താനെതിരെ സൈനിക നടപടിക്ക് മൻമോഹൻ തയാറെടുത്തെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്താനെതിരെ സൈനിക നടപടിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തയാറെടുത്തിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ വെളിപ്പെടുത്തൽ. 'ഫോർ ദ് റെക്കോർഡ്' എന്ന ഒാർമക്കുറിപ്പുകൾ അടങ്ങിയ പുസ്തകത്ത ിലാണ് മൻമോഹനെ കുറിച്ച് പ്രതിപാദിക്കുന്നത്.

2011ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് മൻമോഹൻ സിങ് ശക്തമായി നടപടി ക്ക് തീരുമാനിച്ചിരുന്നു. മറ്റൊരു ആക്രമണം കൂടി ഉണ്ടായാൽ പാകിസ്താനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി തന്നോട് പറഞ്ഞിരുന്നതായും കാമറൂൺ വ്യക്തമാക്കി.

മൻമോഹൻ സിങ് ഒരു വിശുദ്ധ മനുഷ്യനാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഡേവിഡ് കാമറൂൺ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് പ്രധാനമന്ത്രിയെന്ന നിലയിൽ താൻ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധത്തിന്‍റെ സാധ്യതകളാണ് താൻ തേടിയത്. യു.എസുമായുള്ള പ്രത്യേക ബന്ധത്തിന് പകരം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താൻ ആഗ്രഹിച്ചതെന്നും ഡേവിഡ് കാമറൂൺ വിശദീകരിക്കുന്നു.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് കൂട്ടക്കൊല നടന്ന ജാലിയൻവാലാബാഗ് സന്ദർശിച്ചതിനെ കുറിച്ചും പുസ്തകത്തിൽ കാമറൂൺ വിശദീകരിക്കുന്നുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ് ജാലിയൻവാലാബാഗിൽ നടന്നതെന്ന് താൻ രേഖപ്പെടുത്തിയിരുന്നു. തന്‍റെ ഈ നിലപാട് ബ്രിട്ടണിൽ സൃഷ്ടിക്കാൻ പോകുന്ന പ്രതികരണത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്നു. എന്നാൽ, സന്തോഷത്തോടെയാണ് ഈ നിലപാട് സ്വീകരിച്ചതെന്നും കാമറൂൺ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിൽ ഡേവിഡ് കാമറൂൺ മൂന്നു തവണ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റിനായി 2016ൽ നടത്തിയ ജനഹിത പരിശോധനക്ക് പിന്നാലെ പ്രധാനമന്ത്രി പദം കാമറൂൺ രാജിവെച്ചു.

Tags:    
News Summary - Manmohan Singh considered attacking Pakistan says David Cameron -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.