ന്യൂഡൽഹി: ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് മുൻപ്രധാനമന ്ത്രി മൻമോഹൻ സിങ്. ഇന്ത്യയെന്ന ആശയം ദീർഘകാലം നിലനിൽക്കാൻ ശബ്ദം ഉയർന്നു വരേണ്ട തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 370ാം വകുപ്പിലെ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കി യതിനോട് മൻേമാഹൻ സിങ് ഇതാദ്യമായാണ് പ്രതികരിച്ചത്. രാജ്യത്തെമ്പാടുമുള്ളവർ ജ മ്മു-കശ്മീർ വിഷയത്തിലെ സർക്കാർ തീരുമാനം ഇഷ്ടപ്പെടുന്നില്ല. അവരുടെ ശബ്ദം ബന്ധപ്പെട്ടവർ കേൾക്കേണ്ടതുണ്ട്.
മുൻകേന്ദ്രമന്ത്രി എസ്. ജയ്പാൽ റെഡ്ഡി അനുസ്മരണ ചടങ്ങിനെത്തിയ മൻമോഹൻ സിങ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചടങ്ങിൽ മൻേമാഹൻ സിങ് പറഞ്ഞു. കറുത്ത ശക്തികളെ വെല്ലുവിളിക്കാൻ ശരിയായി ചിന്തിക്കുന്നവരുടെ സഹകരണം ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ തുടങ്ങിയവരും സംസാരിച്ചു.
അതിനിടെ രാജസ്ഥാനിൽനിന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് മൻമോഹൻ സിങ് പത്രിക നൽകി.
രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: മൻമോഹൻ സിങ് നാമനിർദേശ പത്രിക സമർപ്പിച്ചു
ജയ്പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. ചൊവ്വാഴ്ച വിമാനത്താവളത്തിലെത്തിയ മൻമോഹനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ചേർന്ന് സ്വീകരിച്ചു.
രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷമുള്ളതിനാൽ മൻമോഹൻെറ ജയമുറപ്പാണ്. നിലവിൽ 100 എം.എൽ.എമാരാണ് കോൺഗ്രസിന് രാജസ്ഥാനിലുള്ളത്. ഇത് കൂടാതെ 12 സ്വതന്ത്ര എം.എൽ.എമാരുടെയും ആറ് ബി.എസ്.പി എം.എൽ.എമാരുടെയും പിന്തുണ കോൺഗ്രസിനാണ്.
ബി.ജെ.പി ഇതുവരെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 200 അംഗ നിയമസഭയിൽ 73 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് ഉള്ളത്. ബി.ജെ.പി എം.പി മദൻ ലാൽ സയ്നിയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാനിൽ രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.