ക്യാപ്​റ്റൻ വിളിച്ചു; പഞ്ചാബിനായി മൻമോഹൻ സിങ്​ എത്തും

ചണ്ഡീഗഢ്​: കോവിഡാനന്തര കാലത്തെ പഞ്ചാബി​​െൻറ പുനർനിർമാണ പദ്ധതികൾക്ക്​ ഉപദേശകനായി മുൻ പ്രധാനമന്ത്രി മൻമോഹ ൻ സിങും. വിദഗ്​ധസംഘത്തിന്​ നിർദേശം നൽകാനായുള്ള പഞ്ചാബ്​ മുഖ്യമ​ന്ത്രി അമരീന്ദർ സിങ്ങി​​െൻറ ക്ഷണം മൻമോഹൻ സിങ്​ സ്വീകരിച്ചു. വിവരം പഞ്ചാബ്​ മുഖ്യമന്ത്രി തന്നെയാണ്​ പുറത്തുവിട്ടത്​.

മൊണ്ടേഗ്​ സിങ്​ അഹ്​ലുവാലിയയുടെ നേതൃത്വത്തിലുള്ള വിദഗ്​ധ സംഘത്തിന്​ ഉപദേശം നൽകാനായി ഡോ. മൻമോഹൻ സിങ്ങിന്​ ഞാൻ കത്തെഴുതിയിരുന്നു. അദ്ദേഹം ആവശ്യം സ്വീകരിച്ചതിൽ സ​ന്തോഷവാനാണ്​. കോവിഡാനന്തര ഉന്മൂലനത്തിന്​ ശേഷമുള്ള പഞ്ചാബി​​െൻറ സാമ്പത്തിക വളർച്ചക്ക്​ ഞങ്ങൾ ഒരുമിച്ച്​ കൈകോർക്കുമെന്നും അമരീന്ദർ സിങ്​ ട്വിറ്ററിൽ കുറിച്ചു.

ഏപ്രിൽ 25നാണ്​ പ്ലാനിങ്​ കമീഷൻ മുൻ ഉപാധ്യക്ഷൻ മൊണ്ടേക്​ സിങ്​ അഹ്​ലുവാലിയയുടെ നേതൃത്വത്തിൽ സാമ്പത്തിക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പഞ്ചാബ്​ സർക്കാർ വിദഗ്​ധ സമിതിയെ നിയോഗിച്ചത്​.

Tags:    
News Summary - Manmohan Singh To Guide Experts In Punjab For Post-Pandemic Revival Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.