ന്യൂഡൽഹി: ആദ്യ സിഖ് ഗുരുവായ ഗുരു നാനാക്കിെൻറ 550ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാകിസ്താനിലെ കർത്താർപുർ ഗുരുദ്വാര മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സന്ദർശിക്കും. എന്നാൽ, പാകിസ്താൻ ഭരണകൂടത്തിെൻറ മേൽേനാട്ടത്തിലുള്ള കർത്താർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല.
ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായാണ് മൻമോഹൻ സിങ് കർത്താർപുരിലേക്ക് പോകുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ മുൻകൈയിലാണ് പ്രതിനിധി സംഘത്തിെൻറ യാത്ര. വിഭജനത്തിനു മുമ്പ് പാകിസ്താനിലെ ഗാഹ് ഗ്രാമത്തിൽ ജനിച്ച മൻമോഹൻ, പ്രധാനമന്ത്രിയായിരുന്ന 10 വർഷത്തിനിടയിൽ ജന്മനാട്ടിൽ പോയിട്ടില്ല.
കർത്താർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മൻമോഹൻ സിങ് എന്നിവരെ പാകിസ്താൻ ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും സന്ദർശന കാര്യം ഇരുവരും അന്തിമമായി തീരുമാനിച്ചിട്ടില്ല. ഗുരുദ്വാര സന്ദർശിക്കുന്ന ഇന്ത്യൻ തീർഥാടകർക്ക് വിസ വേണ്ടാത്ത യാത്രാസൗകര്യം ഒരുക്കുന്നതാണ് കർത്താർപുർ ഇടനാഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.