മൂന്നാം ലോക രാജ്യങ്ങളുടെ സഹകരണം വളർത്തുന്നതിനും സാമ്രാജ്യത്വ ചൂഷണം െചറുക്കാനുമായി രൂപംകൊണ്ട സൗത്ത് കമീഷെൻറ തലപ്പത്തിരുന്ന് മുതലാളിത്ത രാജ്യങ്ങളുടെ ചൂഷണങ്ങൾക്കെതിരെ ശബ്ദിച്ച മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ധൻ, ധനമന്ത്രിയായി ഇന്ത്യയിൽ തിരിെച്ചത്തിയപ്പോൾ അതേ മുതലാളിത്ത നയങ്ങളുടെ കടുത്ത വക്താവായത് അമ്പരപ്പിക്കുന്നതായിരുന്നു. എന്നാൽ, ധനമന്ത്രിപദം നഷ്ടമായി പ്രതിപക്ഷത്ത് എത്തിയപ്പോൾ തെൻറതന്നെ നയങ്ങളുടെ വിമർശകനുമായ വിരോധാഭാസവും അദ്ദേഹത്തിൽ പലരും ആരോപിക്കുകയുണ്ടായി. ഒടുവിൽ പ്രധാനമന്ത്രിപദത്തിൽ എത്തിയപ്പോൾ സമ്പൂർണ ഉദാരീകരണത്തിെൻറയും സോഷ്യലിസത്തിെൻറയും ഇടയിലുള്ള ഒരു വഴി അദ്ദേഹം തെരഞ്ഞെടുത്തതും രാജ്യം കണ്ടു.
മൻമോഹൻ സൗത്ത് കമീഷെൻറ സെക്രട്ടറി ജനറൽ ആയിരുന്നപ്പോൾ മുൻ താൻസനിയൻ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റുമായ ജൂലയാസ് നെയ്രേര ആയിരുന്നു അധ്യക്ഷൻ. ലോക വ്യാപാരസംഘടയുടെ ഉറുഗ്വായ് വട്ട ചർച്ചകളുടെ സമയമായിരുന്നു അത്. വികസ്വര രാജ്യങ്ങളുടെ നയങ്ങൾ അപ്പടി പൊളിച്ചെഴുതണമെന്ന ലോക വ്യാപാര സംഘടനയുടെ നയങ്ങൾക്കെതിരെ മൻമോഹനും നെയ്രേരയും നിലകൊണ്ടു. സെക്രട്ടറി ജനറലിെൻറ നേതൃത്വത്തിൽ 1990ൽ പൂർത്തിയായ സൗത്ത് കമീഷെൻറ റിപ്പോർട്ടിൽ, മൂന്നാംലോക രാജ്യങ്ങൾ സ്വാശ്രയ ജനകീയ നയങ്ങൾ പിന്തുടരണെമന്നും സാമ്രാജ്യത്വത്തിനെതിരെ മൂന്നാംലോകരാജ്യങ്ങൾ ഒന്നിച്ച് പോരാടണം എന്നെല്ലാമുള്ള ധീര നിലപാടുകളായിരുന്നു ഉണ്ടായിരുന്നത്.
ജനീവയിൽ റിപ്പോർട്ടിെൻറ പ്രസിദ്ധീകരണ സമയത്ത്, മൻമോഹനെക്കുറിച്ച് ജൂലയാസ് നെയ്രേര തന്നോടു പറഞ്ഞ വാക്കുകൾ വിദേശകാര്യ വിദഗ്ധൻ നൈനാൻ കോശി ഒരിക്കൽ എഴുതിയിരുന്നു. ‘‘നിങ്ങൾക്ക് അഭിമാനിക്കാം. ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് ഡോ. സിങ്. വികസ്വര രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾ ഇത്രയും നന്നായി അറിയുന്ന വേറാരുമില്ല.’’ ഇതേ മൻമോഹനാണ്, 1990ൽ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ സാമ്പത്തിക ഉപദേഷ്ടാവായി ഒളിഞ്ഞും പിന്നീട് വന്ന നരസിംഹറാവു സർക്കാറിലെ ധനമന്ത്രിയായി തെളിഞ്ഞും ഇന്ത്യൻ സമ്പദ്ഘടനയെ സമൂല മുതലാളിത്തപാതയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.