ന്യൂഡൽഹി: അതിർത്തിയിൽ സങ്കീർണമാകുന്ന ഇന്ത്യ-പാക് സംഘർഷത്തെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രത ിപക്ഷ ആരോപണത്തിനിടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സൈനിക വേഷത്തിലെത്തി വിവാദം സൃഷ്ടിച്ച് മനോജ് തി വാരി.
രാജ്യതലസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയിലാണ് ബി.ജെ.പി ഡല്‍ഹി അധ്യക്ഷനു ം എം.പിയുമായ മനോജ് തിവാരി സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബൈക്ക് റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അദ്ദ േഹം അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
സൈനികവേഷത്തില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം മനോജ് തിവാരി തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തിയ മനോജ് തിവാരിക്കെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്.
മനോജ് തിവാരിയുടേത് നാണമില്ലാത്ത പെരുമാറ്റമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍ ആരോപിച്ചു. ബി.ജെ.പിയും മോദിയും അമിത് ഷായും ജവാന്മാരെ അപമാനിക്കുകയും രാഷ്ട്രീയവത്ക്കരിക്കുകയുമാണ്. എന്നിട്ട് ദേശസ്നേഹത്തെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്യുന്നു. തരംതാഴ്ന്ന നടപടിയാണിത് -ഡെറിക് ഒബ്രയിന്‍ ട്വീറ്റ് ചെയ്തു.
Shameless. Shameless. Shameless. Manoj Tewari BJP MP and Delhi President wearing Armed Forces uniform and seeking votes. BJP-Modi-Shah insulting and politicising our jawans. And then giving lectures on patriotism. Low life
— Derek O'Brien | ডেরেক ও’ব্রায়েন (@derekobrienmp) March 3, 2019
ഒരു ജവാൻ അദ്ദേഹത്തിെൻറ ജീവൻ ബലി നൽകുന്നത് അദ്ദേഹം ധരിക്കുന്ന യുണിഫോമിെൻറ അന്തസും അഭിമാനവും സംരക്ഷിക്കാനാണെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ മുഖർജി പറഞ്ഞു. തരം താണ രാഷ്ട്രീയക്കളിക്ക് വേണ്ടിയാണ് മനോജ് തിവാരി സൈനിക യൂനിഫോം ഉപയോഗിച്ചത്. ഇത് അപമാനകരമാണ്. അവർ കൂട്ടിച്ചേർത്തു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ മനോജ് തിവാരി തള്ളി. ഇന്ത്യൻ സൈന്യത്തിൽ അഭിമാനിക്കുന്നതിനാലാണ് താൻ സൈനിക യൂനിഫോം ധരിച്ചതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. താൻ സൈനികനല്ല. സൈന്യത്തോടുള്ള െഎക്യദാർഢ്യം പ്രകടമാക്കുകയാണ് ചെയ്തത്. അതെങ്ങനെയാണ് അപമാനകരമാവുന്നതെന്നും നാളെ താൻ നെഹ്റു ജാക്കറ്റ് അണിഞ്ഞാൽ അത് നെഹ്റുവിന് അപമാനകരമാവുമോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.