ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കേരളത്തിലെത്തും. ആരോഗ്യ സെക്രട്ടറി അജയ് ഭൂഷൺ, എൻ.സി.ഡി.സി അധ്യക്ഷൻ ഡോ. എസ്.കെ സിങ് എന്നിവരോടൊപ്പം ഞായറാഴ്ച രാത്രിയോടെയാണ് കേരളത്തിലെത്തുക. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രിയുമായും സംഘം ചർച്ച നടത്തിയേക്കും. നേരത്തെ കേരളം സന്ദർശിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കിയോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തും. തുടർന്ന് ചൊവ്വാഴ്ച സംഘം അസമിലേക്ക് പോകും.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികം കേരളത്തിൽ നിന്നാണ്. നിലവിൽ ചികിത്സയിലുള്ളവരിലും കൂടുതൽ കേരളത്തിൽനിന്നാണ്. കൂടാതെ, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ 40,000ത്തിനു മുകളിൽ ആളുകൾക്ക് കോവിഡ് ബാധിച്ചതായി കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.