ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്ന് യൂനിറ്റ് ചീഫ് പ്രതിഭ സിങ്. മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. ഭർത്താവിന്റെ മരണത്തോടെയാണ് അവർ കോൺഗ്രസിന്റെ യൂനിറ്റ് ചീഫ് ആയത്.
അതേസമയം തനിക്ക് മുഖ്യമന്ത്രിയാകാൻ യാതൊരു താൽപര്യവുമില്ലെന്നും അവർ പറഞ്ഞു. ''കോൺഗ്രസ് നേതാക്കളിൽ കൂടുതൽ പേരും ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിയാകാനാണ്. തനിക്ക് അത്തരത്തിലുള്ള അതിമോഹമൊന്നുമില്ല. ആരാണ് മുഖ്യമന്ത്രിയാവുക എന്നത് കോൺഗ്രസ് ഹൈകമാൻഡും എം.എൽ.എമാരും ആണ് തീരുമാനിക്കുക. ''-അവർ കൂട്ടിച്ചേർത്തു.
ഇത്തവണ കോൺഗ്രസിന് ജനം അവസരം നൽകും. ജനക്ഷേമത്തിനായാണ് പാർട്ടി പ്രവർത്തിക്കുന്നത്. പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അവർ പ്രതിഭ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.