ദേശീയ ചലച്ചിത്ര അവാർഡ്; മലയാളത്തിന് പുരസ്കാരത്തിളക്കം

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമകൾക്ക് അവാർഡിന്റെ തിളക്കം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി സിനിമകളെ പിന്നിലാക്കി ആനന്ദ് ഏകർഷിയുടെ ആട്ടം ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് അടക്കം മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കി.

ആട്ടം സിനിമയിലൂടെ ആനന്ദ് ഏകർഷി മികച്ച തിരക്കഥാകൃത്തായപ്പോൾ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരവും (മഹേഷ് ഭുവനേന്ദ്) ഈ ചിത്രം നേടി. ബാലതാരത്തിനുള്ള അവാർഡ് മാളികപ്പുറം എന്ന സിനിമയിൽ പിയുഷ് ആയി അഭിനയിച്ച ശ്രീപദ് അർഹനായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി.

സൗദി വെള്ളക്കയിലെ ഗാനത്തിന് ബോംബെ ജയശ്രീ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ ഫിലിം സംവിധായികയായി മലയാളിയായ മറിയം ചാണ്ടി മേനേച്ചേരി പുരസ്കാരം നേടി.

Tags:    
News Summary - National Film Award; Awards shine for Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.