ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആയി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന ബാലവിവാഹ നിരോധന ഭേദഗതി ബില്ലിന്മേൽ വനിത ശിശുക്ഷേമ മന്ത്രാലയത്തിെൻറ സ്ഥിരംസമിതി അടുത്ത പാർലമെൻറ് സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും. സഭയിൽ സ്ഥിരംസമിതി റിപ്പോർട്ട് വെച്ച ശേഷം അതിലുള്ള ശിപാർശകൾ പരിഗണിച്ച് പുതിയ ബിൽ കൊണ്ടുവരുന്നതിനുള്ള കാലതാമസം മൂലം അടുത്ത സമ്മേളനത്തിലും ബിൽ പാസാക്കാൻ സർക്കാറിനാവില്ല. പാർലമെൻറ് സമ്മേളനം അവസാനിപ്പിച്ച ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും സഹമന്ത്രിമാരുമാണ് ഇക്കാര്യം അറിയിച്ചത്.
പാർലമെൻറിെൻറ അടുത്ത സമ്മേളനത്തിെൻറ ആദ്യ ആഴ്ച അവസാനിക്കുന്നതിനു മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് ലോക്സഭ നൽകിയ നിർദേശമെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ട് പാർലമെൻറിൽ സമർപ്പിച്ച ശേഷം അതിനനുസരിച്ചായിരിക്കും തുടർനടപടിയെടുക്കുകയെന്നും അതിനു കാലതാമസം എടുക്കുമെന്നും പാർലമെൻററികാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. സ്ഥിരംസമിതിയുടെ ശിപാർശകൾ പരിഗണിച്ച് ബില്ലിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് സർക്കാർ ആേലാചിക്കും. മാറ്റം വരുത്തി അതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരവും വാങ്ങേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ ബിൽ പുതുതായി അവതരിപ്പിക്കാൻ കഴിയുകയുള്ളൂ എന്നും മുരളീധരൻ തുടർന്നു. പാർലമെൻറിെൻറ ഏതു സഭയാണോ സ്ഥിരംസമിതിക്ക് വിട്ടത് അതേ സഭയിൽതന്നെയായിരിക്കും മാറ്റം വരുത്തുന്ന ബില്ലും അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിവാഹപ്രായം ഉയർത്താനുള്ള ബിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനു തിരക്കിട്ട് അനുബന്ധ അജണ്ടയായി കൊണ്ടുവന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മന്ത്രി ജോഷിക്കും സഹമന്ത്രിമാർക്കും മറുപടിയുണ്ടായില്ല.
സാധാരണഗതിയിൽ ഒരു ബിൽ അവതരിപ്പിക്കുന്ന വേളയിൽ എം.പിമാർക്ക് നൽകുന്ന അവസരം വിവാഹപ്രായം ഉയർത്താനുള്ള ബില്ലിെൻറ കാര്യത്തിൽ നൽകാതിരുന്നതിനും വ്യക്തമായ ഉത്തരം നൽകാൻ മന്ത്രിമാർക്കായില്ല. ഏതായാലും ആ ബിൽ സ്ഥിരംസമിതിക്ക് വിട്ടല്ലോ എന്നായിരുന്നു ജോഷിയുടെ പ്രതികരണം. എം.പിമാർ അവരുടെ യഥാസ്ഥാനങ്ങളിൽ ഇരിക്കാതിരുന്നതുകൊണ്ടാണ് അവസരം നൽകാതിരുന്നതെന്നും ഇരുന്നിരുെന്നങ്കിൽ സ്പീക്കർ ചർച്ച അനുവദിക്കുമായിരുെന്നന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം, ഏത് ബില്ലുകളും അവതരിപ്പിക്കുന്നതിന് രണ്ടു ദിവസം മുമ്പ് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാറുണ്ടെന്ന് പറഞ്ഞ മന്ത്രി വിവാഹ പ്രായം ഉയർത്താനുള്ള ബിൽ അങ്ങനെ ചെയ്തിട്ടില്ലെന്ന് സമ്മതിച്ചു. അതേസമയം, ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ സ്ഥിരംസമിതിക്ക് വിടാതിരുന്നതിനെ മന്ത്രി ന്യായീകരിച്ചു. തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലിന്മേൽ പാർലമെൻറ് സ്ഥിരംസമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നിരവധി കൂടിയാലോചനകൾ നടത്തിയെന്ന് ജോഷി അവകാശപ്പെട്ടു. പ്രതിപക്ഷം സ്ഥിരംസമിതി റിപ്പോർട്ട് പോലും വായിച്ചുനോക്കിയിട്ടില്ലെന്നും പാർലമെൻററി കാര്യ മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.