റമദാനിൽ വുദുഖാന അടച്ചിടുന്നതിനെതിരെ ഗ്യാൻവാപി പള്ളിക്കമ്മിറ്റി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വാരാണസി​യിലെ ഗ്യാൻവാപി പള്ളിയുടെ വുദുഖാന (അംഗശുദ്ധിക്കുള്ള ജലസംഭരണി) അടച്ചിടുന്നത് അനിശ്ചിതമായി തുടരുന്നതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. അൻജമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്.

ഇവിടെ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ തുടർന്നാണ് കോടതി നിർദേശപ്രകാരം സീൽ ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നില തുടരണമെന്ന് സു​പ്രീം​കോടതി ഉത്തരവിട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. റമദാൻ മാസമായതിനാൽ, വിഷയം പെട്ടെന്നുതന്നെ വാദത്തിനായി പരിഗണിക്കണമെന്ന് പള്ളിക്കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി അഭ്യർഥിച്ചു.

കേസ് ഏപ്രിൽ 21ലേക്ക് മാറ്റിയിരിക്കുകയാണ്. റമദാൻ കാര്യം പരിഗണിക്കണമെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ മറ്റൊരു അപേക്ഷ തരികയാണെങ്കിൽ അത് ഏപ്രിൽ 14ന് പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - masjid committee seek SC nod for ablution on Gyanvapi premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.