ന്യൂഡല്‍ഹി: കേരളത്തിലെ കുർബാന തർക്കം ഡൽഹിയിലേക്കും. ജനാഭിമുഖ കുര്‍ബാന തുടരാനുള്ള ഫരീദാബാദ് രൂപത അധ്യക്ഷെൻറ നീക്കത്തിൽ പ്രതിഷേധവുമായി ക്രിസ്തീയ വിശ്വാസികൾ ജന്തർമന്തറിലെത്തി. വിശ്വാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഫരീദാബാദ് രൂപതയുടെ ആസ്ഥാനമായ ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രല്‍ പള്ളിയില്‍ സിനഡ് കുര്‍ബാന പ്രകാരം ദിവ്യബലി അര്പ്പിക്കേണ്ടിവരുകയും ചെയ്തു.
സിറോ മലബാര്‍ ജനക്പുരി ഇടവകയിലെ അംഗവും മുൻ സിവിൽ സര്‍വിസ് ഉദ്യോഗസ്ഥനുമായ അഗസ്റ്റിൻ പീറ്ററിെൻറ നേതൃത്വത്തിലാണ് ക്രിസ്തീയ വിശ്വാസികൾ പ്രതിഷേധവുമായി ജന്തർമന്തറിലെത്തിയത്. സിനഡ് അംഗീകരിച്ച കുര്‍ബാന നടപ്പാക്കില്ലെന്ന ഫരീദാബാദ് രൂപതയുടെ തീരുമാനത്തെ എല്ലാ വിശ്വാസികളും എതിര്ക്കുന്നുെണ്ടന്ന് അഗസ്റ്റിൻ പീറ്റർ പറഞ്ഞു.
ഫരീദാബാദ് ബിഷപ്പിെൻറ നേതൃത്വത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഓരോ ഇടവകയിലെയും വികാരികളെ കണ്ടു സംസാരിച്ചുവെന്നും വിവാദ തീരുമാനത്തിനെതിരെ ഒപ്പുശേഖരണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായാണ് രൂപത അധ്യക്ഷൻ തീരുമാനമെടുത്തതെന്നും സിനഡ് അംഗീകരിച്ച കുര്‍ബാന വരുന്നതുവരെ വിശ്വാസികള്‍ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിനഡ് അംഗീകരിച്ച പുതിയ കുര്‍ബാന ക്രമം അംഗീകരിക്കാത്ത ഫരീദാബാദ് ബിഷപ് രൂപതയുടെ അധ്യക്ഷനായി തുടരാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് വലിയൊരു വിഭാഗം വിശ്വാസികൾ. ഡല്‍ഹിയിലെ ടാഗോര്‍ ഗാര്ഡന്, സൗത്ത് എക്സ്, നോയിഡ എന്നിവിടങ്ങളിലെ പള്ളികളിലും പുതിയ കുര്‍ബാന ക്രമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നുവെങ്കിലും പുരോഹിതർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.