മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കി കര്‍ഷകരുടെ കൂറ്റന്‍ റാലി. ചൊവ്വാഴ്ച വൈകീട്ട്, 200 കിലൊ മീറ്റര്‍ അകലെ നാസികില്‍ നിന്ന് ആരംഭിച്ച കര്‍ഷക റാലി ശനിയാഴ്ച ഭീവണ്ടിയിലത്തെി. ഞായറആഴ്ച വൈകീട്ട് മുംബൈയില്‍ എത്തും. തിങ്കളാഴ്ച മഹാരാഷ്ട്ര നിയമസഭ വളയുകയാണ് കര്‍ഷകരുടെ ലക്ഷ്യം. സി.പി.എമിന്‍െറ കര്‍ഷക സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് റാലിക്ക് നേതൃതം നല്‍കുന്നത്. ആദിവാസികള്‍ ഉള്‍പടെ സംസ്ഥാനത്തിന്‍െറ വിവധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ റാലിയില്‍ എത്തിചേരുന്നതാണ് കാഴ്ച. 30,000 ഓളം പേരുമായി തുടങ്ങിയ റാലിയുടെ അംഗബലം ഭീവണ്ടി എത്തിയപ്പോള്‍ അര ലക്ഷത്തോളമായി.
മുംബൈയില്‍ എത്തുമ്പോള്‍ ലക്ഷം കടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റാലിയെ കുറിച്ച് കേട്ടറിഞ്ഞും ആളുകള്‍ സമരത്തില്‍ പങ്കാളികളാകുന്നുണ്ട്. നിരത്തുകള്‍ ചെങ്കടലാക്കിയാണ് വരവ്. അപര്യാപ്തമായ കടം എഴുതിത്തള്ളലിലുടെ സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് റാലിയില്‍ അണിചേര്‍ന്നവര്‍ പറയുന്നു. 32,000 കോടിയുടെ കടം എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ആശ്വാസമാകുമെന്നായിരുന്നു കരുതിയിയതെന്ന് നാസികിലെ ദിന്ദൊരിയില്‍ കൃഷിക്കാരനായ സഞ്ജയ് ബോറസ്തെ പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ക്രൂരമായ തമാശമാത്രമായിരുന്നു അതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
തലമുറകളായി കൃഷി ചെയ്തുവരുന്ന ഭൂമി വനംവകുപ്പ് അവരുടെതെന്ന് അവകാശപ്പെട്ട് പിടിച്ചെടുക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത്തരത്തില്‍ ഭുമി നഷ്ടപ്പെട്ടവരും നഷ്ടെപെടാന്‍ സാധ്യതയുള്ളവരുമാണ് റാലിയുടെ ഭാഗമായ മറ്റ് കര്‍ഷകര്‍. 2006 ലെ വനാവകാശ നിയമ പ്രകാരം തലമുറകളായി കൃഷിചെയ്തുവരുന്ന ഭൂമി ആദിവാസികളായ കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കണമെന്നാണ്. എന്നാല്‍, ഇതുവരെ ഇത് നടപ്പാക്കിയില്ല. ഭൂമി പിടിച്ചെടുക്കല്‍ സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നതാണ് കര്‍ഷകരെ പ്രകോപിപ്പിക്കുന്നത്.
കടം പൂര്‍ണ്ണമായും എഴുതിത്തള്ളുക, വൈദ്യുത കുടിശ്ശിക ഒഴിവാക്കുക, പിടിച്ചെടുത്ത കൃഷി ഭൂമികള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. തിങ്കളാഴ്ച ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭ വളയുക. നിയമസഭയില്‍ ബജറ്റ് സമ്മേളനം നടന്നുവരികയാണ്. എന്നാല്‍, കര്‍ഷകരെ നിയമസഭ പരിസരത്തേക്ക് വിടരുതെന്നാണ് സര്‍ക്കാര്‍ പൊലിസിന് നല്‍കിയ നിര്‍ദേശം. കര്‍ഷകരെ ആസാത് മൈതാനതേക്ക് വഴിതിരിച്ചുവിടാനാണ് പൊലിസിന്‍െറ നീക്കം. ഇതനുസരിച്ച് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പൊലിസ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.