ഛണ്ഡിഗഢ്: കുഴൽകിണറിൽ കുടുങ്ങിയ കുരുന്നിനായി നാട് മുഴുവൻ പ്രാർഥനയിൽ. വീട്ടുമു റ്റത്ത് കളിക്കുന്ന ഫത്തേവിർ സിങ് എന്ന രണ്ടു വയസ്സുകാരനാണ് വ്യാഴാഴ്ച വൈകീട്ട് 150 അ ടി താഴ്ചയുള്ള കുഴൽകിണറിൽ വീണത്. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലാണ് സംഭവം. മാതാവ് ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉപയോഗിക്കാത്ത കുഴൽകിണറായതിനാൽ തുണികൊണ്ട് മൂടിയതായിരുന്നു. അർധസൈനിക വിഭാഗം, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ജില്ല ഭരണകൂടം, നാട്ടുകാർ എന്നിവരെല്ലാം ചേർന്നനാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സമാന്തര കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ മാർച്ചിൽ ഹരിയാനയിലെ ഹിസാറിൽ കുഴൽകിണറിൽ വീണ ഒന്നരവയസ്സുകാരനെ രണ്ടു ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.