ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പർ തന്നെ കൊ ണ്ടുവരണമെന്ന് ബി.എസ്.പി നേതാവ് മായാവതി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന് ത്രത്തിൽ ബി.ജെ.പി തങ്ങൾക്കനുകൂലമായി വ്യാപക ക്രമക്കേടു വരുത്തിയെന്ന യു.എസ് കേന്ദ്രമായുള്ള സൈബർ വിദഗ്ധെൻറ വെളിെപ്പടുത്തലിെൻറ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രതികരണം.
പുതിയ വെളിപ്പെടുത്തൽ ഇ.വി.എമ്മുമായി ബന്ധപ്പെട്ട സംശയങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. പ്രത്യേകിച്ച് ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ. തങ്ങളുടെ വോട്ടുകൾ തുടർച്ചയായി കൊള്ളയടിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും പറഞ്ഞ മായാവതി, ഇ.വി.എമ്മിെൻറ വിശ്വാസ്യതയെക്കുറിച്ച് ആദ്യമായി സംശയം ഉയർത്തിയത് ബി.എസ്.പിയാണെന്നും കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.