ലഖ്േനാ: രാജ്യ താൽപര്യത്തിനായി 1995ൽ ലഖ്നോവിലെ കുപ്രസിദ്ധമായ ഗസ്റ്റ്ഹൗസ് സംഭവം മറക്കുന്നുവെന്ന് ബി.എസ ്.പി അധ്യക്ഷ മായാവതി. 26 വർഷത്തിന് ശേഷം അഖിലേഷ് യാദവിെൻറ നേതൃത്വത്തിലുള്ള എസ്.പിയുമായി സഖ്യമുണ്ടാക്കിയ തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മായാവതി പഴയ കാര്യം മറക്കുന്നതായി പറഞ്ഞത്. ഇതിന് മുമ്പ് ഇരു പാർട്ടികളും സഖ്യത്തിലേർപ്പെട്ടത് 1993ലാണ്. 1995ൽ അത്ര രസത്തിലല്ല എസ്.പി-ബി.എസ്.പി സഖ്യം പിരിഞ്ഞത്. ഇത് ഒാർത്തെടുത്താണ് മായാവതിയുടെ പ്രസ്താവന
26 വർഷങ്ങൾക്ക് മുമ്പ് 1993ലാണ് എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷൻ കാൻഷി റാമും തമ്മിൽ സഖ്യത്തിലേർപ്പെട്ടത്. രണ്ട് വർഷം മാത്രമാണ് ഇൗ സഖ്യം നിലനിന്നത്. എസ്.പിയുടെ മുലായം സർക്കാറിന് പിന്തുണ പിൻവലിക്കാൻ ബി.എസ്.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് 1995 ജൂൺ രണ്ടിന് ലഖ്നോവിലെ ഗസ്റ്റ്ഹൗസിൽ തെൻറ എം.എൽ.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്.പി പ്രവർത്തകർ ഗസ്റ്റ്ഹൗസ് ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.പി പ്രവർത്തകർ ഗസ്റ്റ്ഹൗസിലെ മുറി അടിച്ചുതകർക്കുകയും ചെയ്തു. അന്ന് ബി.ജെ.പി എം.എൽ.എ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ് മായാവതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇതോടെയാണ് മുലായത്തിനുള്ള പിന്തുണ പിൻവലിക്കാൻ മായാവതി തീരുമാനിച്ചത്.
രണ്ടര പതിറ്റാണ്ടിന് ശേഷം പഴയ രാഷ്ട്രീയവൈരികളുമായി കൈകോർക്കുേമ്പാൾ പഴയ സംഭവം മറക്കാൻ ശ്രമിക്കുകയാണ് മായാവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.