ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ ദലിതുകൾക്കെതിരെ നടന്ന ആക്രമണം സഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.എസ്.പി നേതാവും മുൻ യു.പി. മുഖ്യമന്ത്രിയുമായ മായാവതി രാജ്യസഭയിൽനിന്ന് രാജിവെച്ചു. രാവിലെ വിനയ് കത്യാറിെൻറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ബഹളം സൃഷ്ടിച്ചും രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ സാേങ്കതികത്വം പറഞ്ഞും സംസാരം തടസ്സപ്പെടുത്തിയപ്പോൾ രോഷാകുലയായ മായാവതി രാജിവെക്കുമെന്ന് പറഞ്ഞ് സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് വൈകീട്ട് രാജ്യസഭ ചെയർമാൻ ഹാമിദ് അൻസാരിക്ക് മായാവതി രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.
രണ്ടാം ദിവസം രാജ്യസഭ ചേർന്നപ്പോൾ സഹാറൻപുരിൽ ദലിതുകൾ ആക്രമണത്തിനിരയായത് ഉന്നയിക്കാനായി മായാവതി എഴുന്നേറ്റതായിരുന്നു. ദലിതുകൾക്കുനേരെ നടക്കുന്ന അതിക്രമം ചർച്ചചെയ്യണമെന്ന് നോട്ടീസ് നൽകിയ മായാവതിയെ അത് ഉന്നയിക്കാനായി ആ സമയം അധ്യക്ഷപദവിയിലുണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ വിളിക്കുകയും ചെയ്തു. എന്നാൽ, മായാവതി സംസാരം തുടങ്ങിയപ്പോഴേക്കും തലേന്ന് പ്രധാനമന്ത്രി നൽകിയ ഉറപ്പിന് ഭിന്നമായി വിനയ് കത്യാറിെൻറയും പാർലമെൻററികാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെയും നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ തടസ്സപ്പെടുത്തി. ഭരണകക്ഷി അംഗങ്ങൾ മുദ്രാവാക്യംവിളിച്ച് നടുത്തളത്തിലിറങ്ങാനുമൊരുങ്ങി. സംസാരം തുടരാനാകാതെ മായാവതി പ്രയാസപ്പെട്ടു. ബഹളെമാന്നടങ്ങി വീണ്ടും മായാവതി തുടർന്നപ്പോഴേക്കും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് കുര്യൻ സംസാരം തടസ്സപ്പെടുത്തി. സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും ജനതാദൾ-യു നേതാവ് ശരദ് യാദവും സമാജ്വാദി പാർട്ടി േനതാവ് രാം ഗോപാൽ യാദവും കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും മായാവതിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് കുര്യനോട് അഭ്യർഥിച്ചിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല.
സംസാരിക്കാനാവില്ലെങ്കിൽ ഞാൻ പോകുകയാണെന്നും രാജിവെക്കുകയാണെന്നും പറഞ്ഞപ്പോഴും കുര്യൻ നിലപാട് മാറ്റിയില്ല. ഒടുവിൽ രാജിവെക്കുകയാണെന്ന് പറഞ്ഞ് മായാവതി രോഷത്തോടെ ഇറങ്ങിപ്പോയപ്പോൾ കുര്യൻ ബി.െജ.പി നേതാവും കേന്ദ്ര പാർലമെൻററികാര്യ മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വിയെ മായാവതിക്കെതിരെ സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു. ഇതിനുശേഷം മായാവതിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിെൻറ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിേപ്പായി.തുടർന്ന് രാജിയിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിെച്ചങ്കിലും രാജ്യസഭ ചെയർമാൻ ഹാമിദ് അൻസാരിക്ക് രാജിക്കത്ത് നൽകുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.