ലക്നോ: സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനായി ബി.എസ്.പി അധ്യക്ഷ മായാവതി പ്രചാരണത്തിനിറങ്ങും. മു ലായം മൽസരിക്കുന്ന മെയിൻപുരിൽ മായാവതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പെങ്കടുക്കുമെന്നാണ് റിപ്പോർട്ട ്. എസ്.പി-ബി.എസ്.പി ഐക്യസന്ദേശം ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
യാദവ, ഒ.ബി.സി, പട്ടിക വിഭാഗങ്ങൾക്കിടയിലെ അകലം ഇല്ലാതാക്കുകയാണ് നീക്കം. നേരത്തെ എസ്.പി-ബി.എസ്.പി സഖ്യത്തിൽ മുലായം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതും ഒരുമിച്ച് പ്രചാരണം നടത്തുന്നതിലേക്ക് നയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
മുലായത്തിനൊപ്പം അഖിലേഷ് യാദവിനായും മായാവതി പ്രചാരണത്തിനിറങ്ങും. സംയുക്ത പ്രചാരണത്തിലൂടെ യു.പിയിൽ ആധിപത്യം നേടാമെന്നാണ് എസ്.പി-ബി.എസ്.പി കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.