ന്യൂഡൽഹി: എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ ഖത്തർ കോടതി ഒഴിവാക്കിയ സാഹചര്യത്തിൽ, വിധി പഠിച്ച് നിയമസഹായ സംഘവും കുടുംബാംഗങ്ങളുമായി ചർച്ച നടത്തി സാധ്യമായ അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. ശിക്ഷ ലഘൂകരിച്ച കോടതി വിധി കാണാതെ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ബന്ധപ്പെട്ടവരുമായി അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യും. ഊഹാപോഹം നടത്തരുത്.
ഇന്ത്യക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും താൽപര്യങ്ങൾ അങ്ങേയറ്റം കണക്കിലെടുക്കുന്നുണ്ട്. തുടക്കം മുതൽതന്നെ അവർക്കൊപ്പമാണ് നിലകൊള്ളുന്നത്. എല്ലാ നിയമസഹായവും ലഭ്യമാക്കും. ഖത്തർ അധികൃതരുമായി വിഷയത്തിൽ തുടർന്നും സംഭാഷണം നടത്തും -ബഗ്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.