ന്യൂഡൽഹി: കള്ളങ്ങളുടെ പുറത്താണ് സർദാർ സരോവർ അണക്കെട്ട് പണിതുയർത്തിയിരിക്കുന്നതെന്ന് നർമദ ബച്ചാവോ ആന്ദോളൻ നേതാവ് മേധ പട്കർ. അണക്കെട്ട് രാജ്യത്തിന് സമർപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂർണ പരാജയമായിരുന്നുവെന്നും അവർ പറഞ്ഞു. ‘സർദാർ സരോവർ അണക്കെട്ടിെന കുറിച്ചുള്ള മിഥ്യയും വികസനത്തെ കുറിച്ചുള്ള സംവാദവും ഇന്ന് ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേധ.
വികസനത്തെ കുറിച്ചുള്ള സംവാദമാണ് ഇന്ന് ആവശ്യം. സമരം ഇന്ന് നിർണായക ഘട്ടത്തിലാണ്. എല്ലാവരുടെ ഉപദേശങ്ങൾ തങ്ങൾക്ക് ആവശ്യമാണ്. അണക്കെട്ട് പൂർത്തീകരിച്ചുവെന്നാണ് അവർ പറയുന്നത്. എന്നാൽ, അവിടെ ഒരു കോൺക്രീറ്റ് മതിൽ മാത്രമാണ് പണിതിട്ടുള്ളത്. ഞങ്ങളുടെ സമരം അവസാനിച്ചിട്ടില്ല. 40,000 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ജവഹർലാൽ നെഹ്റുവാണ് അണക്കെട്ടിെൻറ ശിലാസ്ഥാപനം നിർവഹിച്ചതെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹം ശിലാസ്ഥാപനം നടത്തിയ അണക്കെട്ടിെൻറ പുനരധിവാസം പോലും പൂർത്തിയായിട്ടില്ല. പ്രധാനമന്ത്രിക്ക് ഇൗ അധ്യായം അടക്കണമായിരിക്കാം. പക്ഷേ, നർമദ തീരത്തെ ജനങ്ങൾക്ക് ഇതുവരെ പൂർണ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.
അണക്കെട്ടിെൻറ ഉദ്ഘാടനം തെൻറ ജന്മദിനത്തിൽ നടത്തിയുള്ള പ്രധാനമന്ത്രിയുടെ നാടകം പൊളിയുകയാണുണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രിയല്ലാതെ പദ്ധതിയുടെ സഹായം ലഭിക്കുന്നുവെന്ന് അവകാശപെടുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ആരും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തില്ല. ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം പെങ്കടുക്കുമെന്നാണ് അവകാശപ്പെട്ടിരുന്നത്. ഹനാൻ മൊല്ല, ഉഷാ രാമനാഥൻ, അഡ്വ. സഞ്ജയ് പാരീഖ്, പ്രഫ. കെ.ജി. സക്സേന എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.