ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്നവരെ ശിക്ഷിക്കുന്നതിൽ ശുഷ്കാന്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അപായകരമാം വിധം തുടരുന്നു. യുദ്ധങ്ങൾ മൂലം കലാപകലുഷിതമായ സോമാലിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങൾ ആദ്യ സ്ഥാനത്തുള്ള റിപ്പോർട്ടിൽ ഇന്ത്യ 12ാമതാണ്.
പോയവർഷം 13ഉം അതിനു മുമ്പ് 14ഉം ആയിരുന്നു ആഗോള അനപായ സൂചിക എന്ന പേരിൽ കമ്മിറ്റി ടു പ്രൊട്ടക്റ്റ് േജണലിസ്റ്റ്സ് പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. സൂചികയിൽ അയൽരാജ്യങ്ങളായ പാകിസ്താൻ ഒമ്പതാമതും ബംഗ്ലാദേശ് പത്താം സ്ഥാനത്തുമാണ്. 1992 മുതൽ നടത്തുന്ന പഠന പ്രകാരം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഏറ്റവും കുറവ് കഴിഞ്ഞവർഷമാണ്. എന്നാൽ, അപകടസാധ്യതയിൽ കുറവു വന്നിട്ടല്ലെന്നും അക്രമസംഭവങ്ങൾ മുൻകൂട്ടിക്കണ്ട് മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കുന്നതും അക്രമികൾ മറ്റു ഭീഷണിമാർഗങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുമാണ് ഈ കുറവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മാധ്യമപ്രവർത്തനം നടത്തിയതിെൻറ പേരിൽ 1992നും 2020നും ഇടയിൽ 36 പേരാണ് ഇന്ത്യയിൽ വധിക്കപ്പെട്ടത്. ഇതിൽ രണ്ടു കേസുകളിലായി ഏഴുപേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നത് ഇന്ത്യയിലെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതായി ഏഷ്യൻ രാജ്യങ്ങളുടെ ഗവേഷണത്തിന് നേതൃത്വം നൽകിയ ആലിയ ഇഫ്തിഖാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.