ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണം വിലക്കിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർരഞ്ജൻ ചൗധരി വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറിന് കത്തയച്ചു. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാനലിന് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുരക്ഷാ കാരണങ്ങൾ പോലുള്ള അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങാൻ കാരണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാനൽ വിലക്കിനെതിരെ പ്രതികരിക്കണമെന്ന ആഹ്വാനമാണ് തൃണമൂൽ കോൺഗ്രസിലെ എംപി മഹുവാ മൊയ്ത്ര നൽകിയത്.
ചാനൽ ലൈസൻസ് മരവിപ്പിക്കുന്നത് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കലാണെന്നു ബി.എസ്.പി ലോക്സഭ നേതാവ് ഡാനിഷ് അലി ട്വീറ്റ് ചെയ്തു. സംവാദങ്ങളും വിമർശനങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മാധ്യമങ്ങളുടെ വായ് മൂടി കെട്ടരുതെന്നും ഡി.എം.കെ നേതാവ് കനിമൊഴി പറഞ്ഞു. നിയമസുതാര്യത അനിവാര്യമാണെന്നു എൻ.സി.പി എം.പി സുപ്രിയ സൂലെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.