സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്; കോവിഡ് മുക്തനായ കാപ്പനെ ജയിലിലേക്ക് മാറ്റി

ന്യൂഡൽഹി: ​മല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച വൈ​ദ്യ​പ​രി​ശോ​ധന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് ബാധിതനായിരിക്കെ മ​ഥു​ര ജയിലിലെ സെല്ലിൽ കുഴഞ്ഞുവീണ കാപ്പന് മുഖത്ത് പരിക്കേറ്റിരുന്നു. ഈ പരിക്ക് ഭേദമായിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് മെഡിക്കൽ റിപ്പോർട്ടിൽ യു.പി സർക്കാർ വ്യക്തമാക്കി.

സുപ്രീംകോടതി ഇന്ന് ഇടക്കാല അപേക്ഷ പരിഗണിക്കുമ്പോൾ, മുഖത്തെ പരിക്ക് അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കാപ്പന്‍റെ അഭിഭാഷകൻ ആവശ്യപ്പെടും. വിദഗ്ധ ചികിത്സ ലഭിക്കാനായി ഡൽഹിയിലെ മികച്ച ആശുപത്രിയിലേക്ക് കാപ്പനെ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും അ​ഡ്വ. വി​ൽ​സ്​ മാ​ത്യൂ ഉന്നയിക്കും. ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​യും ജാ​മ്യ​പേ​ക്ഷ​യും ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ല​ഭി​ച്ച ക​ത്തു​ക​ളും പു​തി​യ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ്​ പ​രി​ഗ​ണി​ക്കുന്നത്.

യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ശേ​ഷം മ​ഥു​ര ജ​യി​ലി​ൽ ​നി​ന്ന്​ കോ​വി​ഡ്​ ബാ​ധി​ത​നാ​യ ഡ​ൽ​ഹി​യി​ലെ മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പന്‍റെ വൈ​ദ്യ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. യു.​പി സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കേ​സ്​ ബു​ധ​നാ​ഴ്​​ച​ത്തേ​ക്ക്​ നീ​ട്ടി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ സി​ദ്ദീ​ഖിന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം കൂ​ടി കേ​ട്ട്​ സു​പ്രീം​കോ​ട​തി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്​ തേ​ടി​യ​ത്.

സി​ദ്ദീ​ഖ് കാ​പ്പ​നെ ച​ങ്ങ​ല​ക്കി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര്യ റൈ​ഹാ​ന​ക്ക്​ സി​ദ്ദീ​ഖു​മാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും വി​ൽ​സ്​ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ​ക്കു​​ പോ​ലും പോ​കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്നും വി​ൽ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ദ്ദീ​ഖി​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചി​ട്ടി​ല്ലെ​ന്ന വാദമാണ്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ഉന്നയിച്ചത്. കേ​സ്​ ബു​ധ​നാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ന്​ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കാ​തെ ആ ​വി​ഷ​യ​വും കേ​സി​നൊ​പ്പം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Medical report states that Siddique Kappan was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.